ലീഗിന് അഞ്ചാം മന്ത്രി; തീരുമാനം 22ന്

ലീഗിന് പാര്‍ലമെന്ററികാര്യ വകുപ്പ് നല്‍കുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും ചര്‍ച്ചയില്‍ വന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി ചര്‍ച്ചയില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ആശയക്കുഴപ്പമില്ല. ചീഫ് വിപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍ സംബന്ധിച്ച് 22 ന് തീരുമാനമെടുക്കും. ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തനായാണ് ഞാന്‍ മടങ്ങുന്നത്. യുഡിഎഫ് നിലപാട് നേരത്തെത്തന്നെ അറിയിച്ചിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും ഹൈദരലി തങ്ങളും വെവ്വേറെയാണ് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
മുഖ്യമന്ത്രിയുടേത് സൗഹൃദ സന്ദര്‍ശനമായിരുന്നെന്ന് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെ പാണക്കാട് പുതിയ മാളിയേക്കല്‍ തറവാട്ടിലെത്തിയ മുഖ്യമന്ത്രി ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി.












Click it and Unblock the Notifications