കമിതാക്കള്‍ ഒരേ കയറില്‍ തൂങ്ങിമരിച്ചു
ചെങ്ങന്നൂര്‍: കാമുകീകാമുകന്മാര്‍ ഒരേ കയറിന്റെ രണ്ടറ്റത്തുമായി തൂങ്ങിമരിച്ചു. ചെങ്ങന്നൂര്‍ പേരിശേരി സ്വദേശിനി രതി(36) കൊല്ലം കടമ്പാട് സ്വദേശി ഗിരീഷ്(24) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പേരിശേരി മാമ്പള്ളില്‍ മുരളിയുടെ ഭാര്യയാണ് രതി. മുരളിയുടെ സഹോദരിയുടെ മകനാണ് ഗിരീഷ്.
മുരളിയുടെ കിടപ്പുമുറിയിലാണ് ഇവര്‍ തൂങ്ങിമരിച്ചത്. സ്വര്‍ണപ്പണിക്കാരനായ മുരളിയും രതിയുമായുള്ള വിവാഹം പത്തുവര്‍ഷം മുമ്പാണ് നടന്നത്. ഇവര്‍ക്ക് മക്കളില്ലായിരുന്നു. കുറേ നാളുകളായി രതിയും ഗിരീഷുയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബന്ധം പുറത്തറിഞ്ഞതോടെ ഇരുവരും ഒരുമാസം മുന്‍പ് വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് യഥാസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ഇരുവരും രക്ഷപ്പെടുകയായിരുന്നു. കൊല്ലത്ത് ഹാര്‍ബര്‍ തൊഴിലാളിയാണ് ഗിരീഷ്.












Click it and Unblock the Notifications