ബാങ്ക് നിക്ഷേപം: സ്വിസ് നിയമം ലളിതമാക്കി

പാരീസ് ആസ്ഥനമായുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റേയും ജി20 രാജ്യങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യാന്‍ സ്വിസ് സര്‍ക്കാര്‍ തയ്യാറായത്.
സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരെ സംബന്ധിച്ച് അന്വേഷണത്തില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാറിന് സഹായകമായേയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതുവരെ ബാങ്ക് നിക്ഷേപകരുടെ പേരും വിലാസവും മാത്രമേ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നുള്ളൂ.
നികുതിനിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിയമഭേദഗതിക്ക് വെള്ളിയാഴ്ച സ്വിസ് പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നല്‍കി. ഈ നിയമപ്രകാരം സ്വിറ്റ്‌സര്‍ലാന്റുമായി ഇരട്ട നികുതി കരാര്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ക്ക് സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള തങ്ങളുടെ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും.
വിദേശബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിന്റെ ഭാഗമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും കോടതികളും കേന്ദ്രസര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
എന്നാല്‍ പല രാജ്യങ്ങളിലും നിക്ഷേപകരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന് കടുത്ത നിയന്ത്രണമുണ്ട്. ഇതേ കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. സ്വിറ്റ്‌സര്‍ലാന്റില്‍ നിയമം ഭേദഗതി ചെയ്തത് എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ സഹായകമാകും.












Click it and Unblock the Notifications