ഓസ്കാറിന്റെ ഡ്യൂപ്പ്:ചാനല്‍ കുരുക്കില്‍
ദില്ലി: ഓസ്കാര്‍ പുരസ്കാര ജേതാക്കള്‍ക്ക് നല്കുന്ന സമ്മാനത്തിന്റെ മാതൃകയിലുള്ള പ്രതിമ ഉപയോഗിച്ചുവെന്നാരോപിച്ച് ഒരു തെന്നിന്ത്യന്‍ ചാനലിനെതിരെ ഓസ്കാര്‍ അവാര്‍ഡിന്റെ നടത്തിപ്പുകാര്‍ ദില്ലി ഹൈക്കോടതിയില്‍ പരാതി നല്കി. ഓസ്കാര്‍ സമ്മാനത്തിന്റെ മാതൃക പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാണ് ഇവരുടെ ആവശ്യം. ചാനലിന്റെ അവാര്‍ഡ് പരിപാടിയ്ക്കിടെയാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്.
ഓസ്കാര്‍ അവാര്‍ഡിന്റെ നടത്തിപ്പുകാരായ അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആന്റ് ആര്‍ട്സ് ആന്റ് സയന്‍സ് ആണ് പരാതിക്കാര്‍. ഇതെ തുടര്‍ന്ന് കോടതി സമ്മാനത്തിന്റെ ഉദാത്ത മാതൃക ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
പരാതിയ്ക്ക് രാജ്യാന്തര തലത്തില്‍ വേരുകള്‍ ഉള്ളതിനാല്‍ പെട്ടന്നൊരു തീരുമാനം അസാധ്യമാണെന്ന നിലപാടായിരുന്നു കോടതിയ്ക്ക്. പ്രതിമ കാണാതെ ഒന്നും തീരുമാനിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എന്തായാലും ഓസ്കാര്‍ പ്രതിമയുടെ ഒറിജിനല്‍ ഹാജരാക്കാന്‍ ആകില്ലെന്ന നിലപാടാണ് അവാര്‍ഡിന്റെ നടത്തിപ്പുകാര്‍ കോടതിയില്‍ സ്വീകരിച്ചത്.
ഇതോടെ മാതൃക ഹാജരാക്കിയാല്‍ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഓസ്കാര്‍ ട്രോഫിയുടെ ട്രേഡ് മാര്‍ക്ക് അനധികൃതമായി ഉപയോഗിച്ചതിനു 2 കോടി രൂപ നഷ്ട പരിഹാരം വേണമെന്നാണ് ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്..
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications