കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌കാറിന്റെ ഡ്യൂപ്പ്:ചാനല്‍ കുരുക്കില്‍

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: ഓസ്‌കാര്‍ പുരസ്കാര ജേതാക്കള്‍ക്ക് നല്‍കുന്ന സമ്മാനത്തിന്റെ മാതൃകയിലുള്ള പ്രതിമ ഉപയോഗിച്ചുവെന്നാരോപിച്ച് ഒരു തെന്നിന്ത്യന്‍ ചാനലിനെതിരെ ഓസ്‌കാര്‍ അവാര്‍ഡിന്റെ നടത്തിപ്പുകാര്‍ ദില്ലി ഹൈക്കോടതിയില്‍ പരാതി നല്‍കി. ഓസ്‌കാര്‍ സമ്മാനത്തിന്റെ മാതൃക പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാണ് ഇവരുടെ ആവശ്യം. ചാനലിന്റെ അവാര്‍ഡ് പരിപാടിയ്ക്കിടെയാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്.

ഓസ്‌കാര്‍ അവാര്‍ഡിന്റെ നടത്തിപ്പുകാരായ അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് ആണ് പരാതിക്കാര്‍. ഇതെ തുടര്‍ന്ന് കോടതി സമ്മാനത്തിന്റെ ഉദാത്ത മാതൃക ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

പരാതിയ്ക്ക് രാജ്യാന്തര തലത്തില്‍ വേരുകള്‍ ഉള്ളതിനാല്‍ പെട്ടന്നൊരു തീരുമാനം അസാധ്യമാണെന്ന നിലപാടായിരുന്നു കോടതിയ്ക്ക്. പ്രതിമ കാണാതെ ഒന്നും തീരുമാനിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എന്തായാലും ഓസ്‌കാര്‍ പ്രതിമയുടെ ഒറിജിനല്‍ ഹാജരാക്കാന്‍ ആകില്ലെന്ന നിലപാടാണ് അവാര്‍ഡിന്റെ നടത്തിപ്പുകാര്‍ കോടതിയില്‍ സ്വീകരിച്ചത്.

ഇതോടെ മാതൃക ഹാജരാക്കിയാല്‍ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഓസ്‌കാര്‍ ട്രോഫിയുടെ ട്രേഡ് മാര്‍ക്ക് അനധികൃതമായി ഉപയോഗിച്ചതിനു 2 കോടി രൂപ നഷ്ട പരിഹാരം വേണമെന്നാണ് ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്..

English summary
The organizers of the Oscar awards, Academy of Motion Picture and Arts and Sciences, on Friday moved the Delhi HC seeking an injunction against a South based TV channel for presenting the trophy similar to that of Oscar statuette during its award function.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X