കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗികള്‍ക്ക് യുഎന്‍ പിന്തുണ

  • By Lakshmi
Google Oneindia Malayalam News

ജനീവ: സ്വവര്‍ഗാനുരാഗികള്‍ക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസംഘടന. ഇവരുടെ അവകാസങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രമേയം യുഎന്‍ മനുഷ്യാവകാശ സമിതി പാസാക്കി.

ലൈംഗിക താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ വേര്‍തിരിവോ അക്രമമോ ഉണ്ടാവരുതെന്നു പ്രമേയം അനുശാസിക്കുന്നു. ഗേ, ലെസ്ബിയന്‍, ഹിജഡ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ തുടങ്ങിയവര്‍ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരാണെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന പ്രമേയത്തിനു പാശ്ചത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. 19 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. മൂന്നു രാജ്യങ്ങള്‍ ഭേദഗതി നിര്‍ദ്ദേശിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു.

യു.എന്‍ തീരുമാനത്തെ പശ്ചാത്യ രാജ്യങ്ങള്‍ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. 47 അംഗ സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ ലിബിയയ്ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

English summary
The United Nations human rights body has passed an historic resolution declaring there should be no discrimination or violence against gay men and lesbians,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X