പ്രതിഭ പാട്ടീല്‍ സ്വത്ത് വെളിപ്പെടുത്തും

വെളിപ്പെടുത്തല്‍ ഉടനെയുണ്ടാകുമെന്ന് രാഷ്ട്രപതി ഭവന്‍ വക്താവ് അര്‍ച്ചനാ ദത്ത പറഞ്ഞു. കുടുംബാംഗങ്ങളുടെ സ്വത്തു വെളിപ്പെടുത്തുമോ എന്ന ചോദ്യത്തിന് അവര്‍ ഉത്തരം പറഞ്ഞില്ല. രാഷ്ട്രപതിയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് അഗര്‍വാള്‍ എന്നൊരാള്‍ കേന്ദ്ര വിവരാവകാശ കമ്മിഷനില്‍ ഹര്‍ജി നല്‍കിയിരുന്നു.
കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രപതിയുടെ ഓഫിസ് വിവരം നല്‍കിയില്ല. സ്വത്തുവിവരം പരസ്യപ്പെടുത്തണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്ന മറുപടിയാണു ലഭിച്ചത്.
സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തണമോ എന്നു തീരുമാനിക്കേണ്ടതു രാഷ്ട്രപതിയാണെന്നും അതിനു നിര്‍ബന്ധിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന് അധികാരമില്ലെന്നും കാട്ടി കമ്മിഷണര്‍ ശൈലേഷ് ഗാന്ധി ഹര്‍ജി തള്ളിയിരുന്നു.
എന്നാല്‍ മന്ത്രിമാരും ജഡ്ജിമാരും മറ്റും സ്വത്ത് സ്വയം വെളിപ്പെടുത്തിയിട്ടുണ്ടെന്നതിനാല്‍ രാഷ്ട്രപതിക്കും ഇക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്നു കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശവും രാഷ്ട്രപതിയുടെ തീരുമാനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications