കൊങ്കണ്‍ പാതയില്‍ ഗതാഗതം പുനസ്താപിച്ചു
മുംബൈ: മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട കൊങ്കണ്‍ റെയില്‍പ്പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു, തീവണ്ടികള്‍ ഓടിത്തുടങ്ങി. താല്‍ക്കാലികമായി ഭിത്തി നിര്‍മിച്ചാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഈ മേഖലയില്‍ കനത്ത മഴയായിരുന്നു, ഇതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നീളുകയായിരുന്നു.
മഴയുടെ ശക്തി കുറഞ്ഞതിനാലാണ് അറ്റകുറ്റപണികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനായതെന്ന് റെയില്‍വെ അറിയിച്ചു. രത്‌നഗിരിക്കും നിവ്‌സറിനുമിടയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞുവീണതിനെതുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.
മതില്‍ തകര്‍ന്നുവീണതുമൂലം ശനിയാഴ്ചയും കൊങ്കണ്‍ പാതയിലൂടെ ഓടേണ്ട പല വണ്ടികളും റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. ചില വണ്ടികളിലെ യാത്രക്കാരെ രത്‌നഗിരിക്കും അടാവ്‌ലിക്കും ഇടയില്‍ ബസ്സുകളില്‍ എത്തിച്ച് മറ്റു വണ്ടികളില്‍ കയറ്റിവിടുകയായിരുന്നു.












Click it and Unblock the Notifications