മാനഭംഗം ചെറുത്തു; കുട്ടിയുടെ കണ്ണുകള്‍ പൊട്ടിച്ചു
ലഖ്‌നൊ: പീഡനശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ കണ്ണുകള്‍ കുത്തപ്പൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവംനടന്നത്.
14കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടികളുടെ രണ്ട് കണ്ണുകളും അക്രമികള്‍ കുത്തിപ്പൊട്ടിച്ചിരിക്കുകയാണ്. വേദനകൊണ്ടുപിടയുന്ന പെണ്‍കുട്ടിയെ പിന്നീട് അക്രമികള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഗ്രാമവാസികളാണ് വയലില്‍ പെണ്‍കുട്ടി കിടക്കുന്നത് കണ്ടെത്തിയത്. ഇവര്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതും.
കുട്ടിയുടെ രണ്ടുകണ്ണുകള്‍ക്കും 80ശതമാനത്തോളം പരുക്കേറ്റിട്ടുണ്ടെന്നും ചികത്സിച്ചുഭേദമാക്കാന്‍ കഴിയാത്തവിധത്തില്‍ കാഴ്ച നഷ്ടപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുല്‍ദീപ് ലോനിയ, നിരഞ്ജന്‍ യാദവ് എന്നീ രണ്ടുപേരാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് സൂചന. ഇവര്‍ രണ്ടുപേരും ഒളിവിലാണ്.
സംഭവത്തില്‍ പൊലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൃത്യസമയത്ത് എഫ്‌ഐആര്‍ തയ്യാറാക്കാതിരുന്നതിന് ഒരു സബ് ഇന്‍സ്പക്ടറെയും കോണ്‍സ്റ്റബിളിനെയും സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ലഖിംപൂരില്‍ പതിനാലുവയസുകാരിയായ മറ്റൊരു പെണ്‍കുട്ടി പൊലീസ്സ്‌റ്റേഷന്‍ വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയുണ്ടായ പുതിയസംഭവം മായാവതി സര്‍ക്കാരിനെ വീണ്ടും കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
അടുത്തിടെയാണ് യുപിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലൈംഗിക പീഡനങ്ങളുടെ എണ്ണംകൂടിവരുകയാണ്. നേരത്തേ ഇത്തരമൊരു കേസില്‍ ഒരു ബിഎസ്പി എംഎല്‍എ അകപ്പെട്ടത് മായാവതി സര്‍ക്കാറിന് വലിയ തലവേദനയായിരുന്നു. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാണ് അന്ന് മായാവതി തലയൂരിയത്.












Click it and Unblock the Notifications