കോമണ്‍വെല്‍ത്ത് ഗെയിംസ്: തരൂര്‍ കുരുക്കില്‍

2008 സെപ്റ്റംബര്‍ മുതല്‍ 2009 ജനുവരി വരെയുള്ള കാലയളവില്‍ 12 ദിവസംമാത്രം ഉപദേശികനായി പ്രവര്‍ത്തിച്ച തരൂര്‍ 30,000 ഡോളര്‍(13ലക്ഷം രൂപ)ആണ് കൈപ്പറ്റിയത്. പ്രതിദിനം 2500 ഡോളര്‍ വീതമായിരുന്നു തരൂരിന് പ്രതിഫലം നല്‍കിയിരുന്നതന്നും കമ്മിറ്റി കണ്ടെത്തി.
ഇതിനു പുറമേ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, പ്രദേശിക യാത്രാസൗകര്യം, ഫസ്റ്റ് ക്ലാസ് നിരക്കില്‍ വിമാനയാത്ര എന്നിവയും തരൂരിന് അനുവദിച്ചിരുന്നു. ഉപദേശകനായുള്ള തരൂരിന്റെ നിയമനം ചട്ടങ്ങള്‍ മറികടന്നാണ്. മറ്റാരുടെയും പേര് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല- കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തരൂരിനു പുറമേ കാറ്ററിംഗ് കണ്‍സള്‍ട്ടന്റായി അജയ് ഗ്രോവറുടെ നിയമനവും അനധികൃതമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമിതരായ വ്യക്തികളുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രതിഫലവും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നതെന്നും കമ്മിറ്റി കണ്ടെത്തി.












Click it and Unblock the Notifications