കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോമണ്‍വെല്‍ത്ത് ഗെയിംസ്: തരൂര്‍ കുരുക്കില്‍

  • By Lakshmi
Google Oneindia Malayalam News

Shashi Tharoor
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉപദേശക സമിതിയില്‍ രാജ്യാന്തര ഉപദേശകനായി ശശി തരൂര്‍ എംപിയെ നിയമിച്ചത് അനധികൃതമായിട്ടാണെന്ന് ഷുംഗ്ലൂ കമ്മിറ്റിയുടെ കണ്ടെത്തല്‍. ഗെയിംസ് സംഘാടക സമിതിയില്‍ പ്രവര്‍ത്തിച്ചതിന് തരൂര്‍ വന്‍ തുക പ്രതിഫലം വാങ്ങിയിരുന്നു.

2008 സെപ്റ്റംബര്‍ മുതല്‍ 2009 ജനുവരി വരെയുള്ള കാലയളവില്‍ 12 ദിവസംമാത്രം ഉപദേശികനായി പ്രവര്‍ത്തിച്ച തരൂര്‍ 30,000 ഡോളര്‍(13ലക്ഷം രൂപ)ആണ് കൈപ്പറ്റിയത്. പ്രതിദിനം 2500 ഡോളര്‍ വീതമായിരുന്നു തരൂരിന് പ്രതിഫലം നല്‍കിയിരുന്നതന്നും കമ്മിറ്റി കണ്ടെത്തി.

ഇതിനു പുറമേ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, പ്രദേശിക യാത്രാസൗകര്യം, ഫസ്റ്റ് ക്ലാസ് നിരക്കില്‍ വിമാനയാത്ര എന്നിവയും തരൂരിന് അനുവദിച്ചിരുന്നു. ഉപദേശകനായുള്ള തരൂരിന്റെ നിയമനം ചട്ടങ്ങള്‍ മറികടന്നാണ്. മറ്റാരുടെയും പേര് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല- കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തരൂരിനു പുറമേ കാറ്ററിംഗ് കണ്‍സള്‍ട്ടന്റായി അജയ് ഗ്രോവറുടെ നിയമനവും അനധികൃതമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമിതരായ വ്യക്തികളുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രതിഫലവും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നതെന്നും കമ്മിറ്റി കണ്ടെത്തി.

English summary
The Shunglu Committee has found irregularities in the appointment of Congress MP Shashi Tharoor as an international consultant to advise Commonwealth Games Organising Committee about host of activities related to the sporting event. The Committee has found that "prices were dictated" at Tharoor's te
 rm for his engagement with the Games organising body,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X