Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകീര്‍ത്തിക്കേസ്: നടി പ്രവീണയ്ക്ക് ജാമ്യം

കൊച്ചി: അപകീര്‍ത്തിക്കേസില്‍ നടി പ്രവീണയ്ക്ക് ജാമ്യം ലഭിച്ചു. ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമ സമര്‍പ്പിച്ച അപകീര്‍ത്തിക്കേസിലാണ് പ്രവീണ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്.

പനമ്പിള്ളി നഗറിലെ സ്ലിം ഇഫക്ട് സ്‌പെഷ്യാലിറ്റി സെന്റര്‍ ഉടമ സൗമിനി വിദ്യാസാഗറാണ് പ്രവീണയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം വണ്ണം കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന് കാണിച്ച് പ്രവീണ മുമ്പ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ വണ്ണം കുറയ്ക്കുമെന്നു തെറ്റിദ്ധരിപ്പിച്ച് 1.53 ലക്ഷം കമ്പനി ഉടമ തട്ടിയെന്നാരോപിച്ചു പ്രവീണ നല്‍കിയ പരാതി എറണാകുളം അഡീഷണല്‍ സി.ജെ.എം. കോടതിയുടെ പരിഗണനയിലാണ്.

എന്നാല്‍ പ്രവീണയുടെ പരാമര്‍ശങ്ങള്‍ തനിക്കും സ്ഥാപനത്തിനും അപകീര്‍ത്തികരമാണെന്നാണു പാര്‍ലര്‍ ഉടമയുടെ പരാതി. കേസില്‍ കമ്പനി ഉടമയ്ക്ക് കോടതി സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+