Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് തീരുമാനം അംഗീകരിക്കും: ലീഗ്

League Leaders
കൊച്ചി: അഞ്ചാമത്തെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൈക്കൊള്ളുന്ന തീരുമാനം അംഗീകരിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരല ശിഹാബ് തങ്ങള്‍ പറഞ്ഞു.

യുഡിഎഫ് സ്വീകരിക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കും. 22 ന് ചേരുന്ന യുഡിഎഫ് യോഗത്തിലെ നിലപാടു തന്നെയായിരിക്കും ഇക്കാര്യത്തില്‍ ലീഗിന്റെ തീരുമാനം. യുഡിഎഫ് യോഗത്തിനു ശേഷം കുടുതല്‍ കാര്യങ്ങള്‍ പറയാം- അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ആശയക്കുഴപ്പമില്ലെന്ന് ഉമ്മന്‍ചാണ്ടി പാണക്കാട്ടെ സന്ദര്‍ശനത്തിനുശേഷം വ്യക്തമാക്കിയിരുന്നു.

ചീഫ് വിപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍ സംബന്ധിച്ച് 22 തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+