Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി കേസുകള്‍ സിബിഐയ്ക്ക് വിട്ടു

Lottery
തിരുവനന്തപുരം: സംസ്ഥാനത്തെ 32 ലോട്ടറി കേസുകള്‍ സിബിഐ അന്വേഷണത്തിനു വിട്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ദില്ലി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട് അനുസരിച്ചാണു നടപടി.

ലോട്ടറിക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരിക്കേ വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രത്തിന് ആവര്‍ത്തിച്ച് കത്തെഴുതിയിരുന്നെങ്കിലും അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാനം നിയമപ്രകാരമുള്ള വിജ്ഞാപനമിറക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

പക്ഷേ വി.എസ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. വി.എസ് സര്‍ക്കാരിന്റെ നിലപാട് തിരുത്തിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്ത്. ഇതോടെ സിബിഐ അന്വേഷണത്തിനുണ്ടായിരുന്ന തടസ്സം നീങ്ങി.

ദില്ലി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണര്‍ യു.കെ.എസ്. ചൗഹാന്‍ ഇവിടെ ഉണ്ടായിരുന്നതിനാല്‍ വിജ്ഞാപനം കേന്ദ്രത്തിന് നേരിട്ട് നല്‍കാന്‍ അദ്ദേഹത്തിന് കൈമാറിയിരിക്കുകയാണ്.

ലോട്ടറിയുമായി ബന്ധപ്പെട്ട് എടുത്ത 31 കേസുകളും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫിസ് കത്തിച്ചതു സംബന്ധിച്ച കേസുമാണു സിബിഐയ്ക്കു വിട്ട് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ വിജ്ഞാപനം ഇറക്കിയത്.

1946ലെ ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന്റെ ആറാം വകുപ്പ് അനുസരിച്ചാണു വിജ്ഞാപനം. ലോട്ടറി കേസുകള്‍ സിബിഐ ഏറ്റെടുക്കണമെങ്കില്‍ വെറുതെ കേന്ദ്രത്തിനു കത്തയച്ചിട്ടു കാര്യമില്ലെന്നും ഇതിനായി ചട്ടപ്രകാരം വിജ്ഞാപനം ഇറക്കുകയും നിശ്ചിത മാനദണ്ഡം അനുസരിച്ചു കേന്ദ്രത്തോട് ആവശ്യപ്പെടുകയും വേണമെന്നും പലതവണ മുന്‍സര്‍ക്കാരിനെ കേന്ദ്രം അറിയിച്ചിരുന്നതാണ്.

അപ്പോഴെല്ലാം മുഖ്യമന്ത്രിയുടെ കത്തുണ്ടെങ്കില്‍ സിബിഐയ്ക്കു കേസ് ഏറ്റെടുക്കാമെന്ന നിലപാടാണു വി.എസ്. അച്യുതാനന്ദന്‍ സ്വീകരിച്ചത്.

അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും പി. ചിദംബരത്തിനും കത്തയച്ചിട്ടും അനങ്ങുന്നില്ലെന്നും കേസ് അട്ടിമറിക്കാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പലപ്പോഴും വിഎസ് കേന്ദ്രത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഇതേ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും കേന്ദ്രത്തിനു കത്തയച്ചിരുന്നു. കേന്ദ്രത്തിന്റെ പ്രതികരണം ഔദ്യോഗികമായി അറിയാനായിരുന്നു ഇത്. എന്നാല്‍, മുന്‍പു വിഎസിനു കൊടുത്ത അതേ മറുപടിയാണു ലഭിച്ചത്.

ഇതു സംബന്ധിച്ചു കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി വി. നാരായണസ്വാമിയുടെ കത്തു വെള്ളിയാഴ്ച മുഖ്യമന്ത്രിക്കു ലഭിച്ചു. തുടര്‍ന്നു വിവിധ വകുപ്പുകളുടെ അടിയന്തര യോഗം ശനിയാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടി വിളിച്ചുചേര്‍ത്തു.

നിയമം, നികുതി, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ശനിയാഴ്ച തന്നെ ഉത്തരവ് ഇറക്കണമെന്നു തീരുമാനിക്കുകയായിരുന്നു.കാസര്‍കോട്ട് ആയിരുന്ന ധന നിയമ മന്ത്രി കെ. എം. മാണിയുമായി തീരുമാനമെടുക്കും മുന്‍പു മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ നിയമോപദേശവും തേടി. തുടര്‍ന്നാണു വൈകുന്നേരത്തോടെ വിജ്ഞാപനം ഇറക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+