സുരേഷിനെക്കുറിച്ച് നല്ലതും പറഞ്ഞിരുന്നു: വിഎസ്

നിഷ്പക്ഷ മാദ്ധ്യമ പ്രവര്‍ത്തനം എന്നൊന്നില്ലെന്നാണ് ആനുകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്. ഏകപക്ഷീയമായ വാര്‍ത്തകള്‍ കൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ മാധ്യമങ്ങളോട് കൂടുതല്‍ സംസാരിക്കാനില്ല- വി.എസ് പറഞ്ഞു.
കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയ സുരേഷ് കുമാര്‍ സ്വീകരിച്ച പല നടപടികളും തെറ്റായിരുന്നു എന്ന് വി എസ് വെള്ളിയാഴ്ച കട്ടപ്പനയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കയ്യേറ്റങ്ങളെക്കുറിച്ച് പഠിച്ച് വന്‍കിടക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിക്കാനാണ് സുരേഷ് കുമാറിനെ സര്‍ക്കാര്‍ അങ്ങോട്ടയച്ചത്.
എന്നാല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് സുരേഷ് കുമാറിനെ തിരിച്ചു വിളിക്കേണ്ടിവരികയായിരുന്നു എന്നും വി എസ് പറഞ്ഞിരുന്നു.
രവീന്ദ്രന്‍ പട്ടയങ്ങളുടെ പേരു പറഞ്ഞ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ തിരിഞ്ഞതാണ് ഒന്നാം മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമായതെന്നും വി.എ്‌സ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications