ശശിയ്‌ക്കെതിരെ നടപടി ഉറപ്പ്: ശ്രീമതി

ശശിയ്‌ക്കെതിരെയുയര്‍ന്ന ആരോപണത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാര്‍ട്ടിയിലെ ഏതെങ്കിലും ഒരു നേതാവ് സദാചാരവിരുദ്ധ പ്രവൃത്തി നടത്തിയെന്ന് തെളിഞ്ഞാന്‍ സിപിഎം അത് ഗൗരവമായാണ് കാണുക. അത് ആരായാലും ഉറപ്പായും നടപടിയെടുക്കുകയും ചെയ്യും- ശ്രീമതി പറഞ്ഞു.
പി. ശശി വിഷയം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും ശ്രീമതി വ്യക്തമാക്കി.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവു കൂടിയായ പി.കെ. ശ്രീമതി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പും താനിക്കാര്യം പാര്‍ട്ടിയില്‍ പറഞ്ഞതാണെന്നും ഇപ്പോഴും തന്റെ നിലപാട് അതാണന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.












Click it and Unblock the Notifications