കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശിയ്‌ക്കെതിരെ നടപടി ഉറപ്പ്: ശ്രീമതി

  • By Lakshmi
Google Oneindia Malayalam News

Sreemathi
തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവുമായ പികെ ശ്രീമതി.

ശശിയ്‌ക്കെതിരെയുയര്‍ന്ന ആരോപണത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാര്‍ട്ടിയിലെ ഏതെങ്കിലും ഒരു നേതാവ് സദാചാരവിരുദ്ധ പ്രവൃത്തി നടത്തിയെന്ന് തെളിഞ്ഞാന്‍ സിപിഎം അത് ഗൗരവമായാണ് കാണുക. അത് ആരായാലും ഉറപ്പായും നടപടിയെടുക്കുകയും ചെയ്യും- ശ്രീമതി പറഞ്ഞു.

പി. ശശി വിഷയം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും ശ്രീമതി വ്യക്തമാക്കി.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവു കൂടിയായ പി.കെ. ശ്രീമതി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പും താനിക്കാര്യം പാര്‍ട്ടിയില്‍ പറഞ്ഞതാണെന്നും ഇപ്പോഴും തന്റെ നിലപാട് അതാണന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.

English summary
CMP Central Committe member PK Sreemathi said that CPM will take strict action against pary Kannur district former secretary P Shashi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X