കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിമാരെ ടാറ്റ കടത്തിവെട്ടി

  • By Nisha Bose
Google Oneindia Malayalam News

Ratan tata
മുംബൈ: ഓഹരി വിപണിയില്‍ അംബാനി സഹോദരന്‍മാരെ കടത്തിവെട്ടി ടാറ്റ ഒന്നാമതെത്തി. അംബാനി സഹോദരന്‍മാരുടെ റിലയന്‍സ് ഗ്രൂപ്പിന്റെ വിപണി മൂല്യം 3,67,000 കോടി രൂപയായിലൊതുങ്ങിയപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം 4,40,000 ആയി വര്‍ദ്ധിച്ചു.

തുടര്‍ച്ചയായ വിവാദങ്ങള്‍ റിലയന്‍സ് ഗ്രൂപ്പിനു വിനയായതായാണു വിലയിരുത്തല്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ടാറ്റയാണ് വിപണി മൂല്യത്തില്‍ ഒന്നാമത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണു രണ്ടാമത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്ന അനില്‍ അംബാനി ഗ്രുപ്പിന് ഇത്തവണ ആദ്യ പത്തില്‍ കടക്കാനായില്ലന്നതും ശ്രദ്ധേയമായി.

ബിര്‍ള, മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ഭാരതി, ബജാജ്, അഡാനി തുടങ്ങിയ കമ്പനികളുടെ വിപണി മൂല്യത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യത്തില്‍ 73,000 കോടി രൂപയുടെ ഇടിവാണു രേഖപ്പെടുത്തിയത്. ആര്‍ഐഎല്ലിനു 72,000 കോടിയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനു 650 കോടിയും നഷ്ടമായി. ആര്‍പവറിനു 20,000 കോടിയും ആര്‍കോമിനു 21,000 കോടിയും ഇടിവുണ്ടായി. റിലയന്‍സ് ക്യാപ്പിറ്റലിന് 5,000 കോടിയുടെ നഷ്ടമാണുണ്ടായത്.

English summary
Changing market dynamics have helped the Tata group overtake the combined market wealth of the two groups led by the Ambani brothers, Mukesh and Anil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X