ആന്ധ്രമന്ത്രിയടക്കമുള്ള സംഘം ഹിമാലത്തില്‍ കുടുങ്ങി
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ തീര്‍ഥാടനത്തിനിടെ നേപ്പാള്‍തിബത്ത് അതിര്‍ത്തിയിലെ മലനിരയില്‍ കുടുങ്ങിപ്പോയവരില്‍ ആന്ധ്രപ്രദേശിലെ ഒരു മന്ത്രിയും ഒരു എംഎല്‍എയും.
സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് മന്ത്രി കന്ന ലക്ഷ്മിനാരായണ, എം.എല്‍.എ. എ.ശ്രീനിവാസ് എന്നിവര്‍ ഉള്‍പ്പടെ 13 പേരാണ് മലനിരയില്‍ കുടുങ്ങിപ്പോയത്. 11 ദിവസത്തെ സന്ദര്‍ശനത്തിന് പോയ സംഘത്തില്‍ മന്ത്രിയുടെ രണ്ടു മക്കളും മറ്റുകുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് തീര്‍ഥാടനസംഘത്തിലെ രണ്ട ്‌പേര്‍ക്ക് രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിവരമറിഞ്ഞ ആന്ധ്ര സര്‍ക്കാര്‍ കേന്ദ്ര പ്രതിരോധവകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. ഇവരെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ അയച്ചുകൊടുക്കാന്‍ നേപ്പാള്‍ സൈന്യവും സമ്മതിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ മുഖേന ജൂണ്‍ 11നാണ് സംഘം യാത്ര തിരിച്ചത്.












Click it and Unblock the Notifications