ബറെയ്‌ലി: സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണത്തിന്റെ പകുതിയും കോണ്‍ഗ്രസ് നേതാക്കളുടേതാണെന്ന് ബിജെപി എം.പി മനേക ഗാന്ധി ആരോപിച്ചു. സിബിഐയെ കോണ്‍ഗ്രസ് ലോക്കറില്‍ വച്ച് പൂട്ടിയിരിക്കുകയാണെന്നും, അവരുടെ സൗകര്യപൂര്‍വം ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും മനേക മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതിക്കും, കള്ളപ്പണത്തിനമെതിരെ ബാബ രാംദേവും, അന്നാ ഹസാരെയും നടത്തിയ സമരങ്ങളെ തരംതാഴ്ന്നതെന്ന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസിനെ മനേക രൂക്ഷമായി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മറ്റും പണമാണ് വിദേശബാങ്കുകളിലുള്ളത്. വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളതിനാലാണ് അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ കോണ്‍ഗ്രസിന് അടിച്ചമര്‍ത്തിയത്.
ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് അടുത്തമാസം ചേരുന്ന സര്‍വകക്ഷിയോഗം സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
BJP MP Maneka Gandhi has alleged that half of India's black money stashed in Swiss banks belonged to ministers, leaders and supporters of the Congress party.