കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ കനിമൊഴിയ്ക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട്് ജസ്റ്റീസുമാരായ ജി.എസ്. സിങ്‌വി ബിഎസ് ചൗഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. . സിബിഐ കോടതിയും ദില്ലി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കനിമൊഴി ഒരുമാസമായി ജയിലിലാണ്.
കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. തുടര്‍ന്നു കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ജസ്റ്റിസ് പി സദാശിവവും ജസ്റ്റീസ് എകെ പട്‌നായികും പിന്‍മാറുകയും ചെയ്തു. കേസിലെ ഉന്നതബന്ധങ്ങള്‍ പരിഗണിച്ചായിരുന്നു പിന്‍മാറ്റം.
2 ജി സ്‌പെക്ട്രം ഇടപാടില്‍ മുംബൈയിലെ ഡിബി റിയല്‍റ്റിയില്‍ നിന്നു കലൈഞ്ജര്‍ ടിവിക്കു വേണ്ടി 200 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. സ്‌പെക്ട്രം അനുമതി ലഭിച്ചതിനു പ്രത്യുപകാരമായി ഒരു സ്വകാര്യകമ്പനി കൈക്കൂലിയായി ഇത്രയും തുക ഡിഎംകെ കേന്ദ്രങ്ങള്‍ക്കു നല്കിയതാണെന്നാണ് സിബിഐ ആരോപണം.












Click it and Unblock the Notifications