ലോക്പാല്‍ ബില്‍: തര്‍ക്കം തീര്‍ക്കാന്‍ യോഗം

അതേസമയം ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ രാഷ്ട്രീയാഭിപ്രായം സ്വരൂപിക്കുന്നതിനായി ജൂലായ് ആദ്യവാരമാകും സര്‍വകക്ഷിയോഗം വിളിക്കുക.
പൊതുസമൂഹപ്രതിനിധികളും സര്‍ക്കാറുംതമ്മിലുള്ള ഭിന്നത പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയേയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ്. പ്രധാനമന്ത്രിയേയും ഉന്നത ജുഡീഷ്യറിയേയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സര്‍ക്കാറിനും കോണ്‍ഗ്രസിനും യോജിപ്പില്ല. പകരം ജുഡീഷ്യറിക്ക് ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനായി കമ്മീഷന്‍ രുപവത്കരിക്കുന്നതിനോട് സര്‍ക്കാര്‍ യോജിക്കുന്നുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് പൊതുസമൂഹപ്രതിനിധികള്‍ യോജിക്കുന്നില്ല.
പ്രധാനമന്ത്രി പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനമാവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പുനിര്‍ദേശമായി മുന്നോട്ടുവെക്കുക എന്നാണ് സൂചന.












Click it and Unblock the Notifications