കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് ഉമയുടെ സമ്മാനം

  • By Ajith Babu
Google Oneindia Malayalam News

Rahul Gandhi
ലഖിംപുര്‍: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ ആശംസയും സമ്മാനവും. ബിജെപിയില്‍ തിരിച്ചെത്തിയ ഉമ ഭാരതിയാണ് 41ാം ജന്മദിനത്തില്‍ രാഹുലിനെ ആശംസിച്ചത്. രാഹുലിന്റെ മുത്തച്ഛന്‍ ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചെഴുതിയ പുസ്തകവും പിറന്നാള്‍ സമ്മാനമായി രാഹുലിന് നല്‍കി.

ആശംസയ്‌ക്കൊപ്പം ചില ഉപദേശങ്ങള്‍ രാഹുലിന് നല്‍കാനും ബിജെപിയുടെ തീപ്പൊരി നേതാവ് മറന്നില്ല. അദ്ദേഹത്തിന് ആരോഗ്യപൂര്‍ണായ ദീര്‍ഘായുസ് നേരുന്നു, ഒപ്പം രാഷ്ട്രീയത്തില്‍ തെറ്റുകള്‍ ഒഴിവാക്കാനും സാധിക്കട്ടെ.

എനിക്ക് രാഹുലിനോട് ഒന്നേ പറയാനുള്ളൂ, താങ്കളുടെ മുത്തച്ഛന്‍ നെഹ്‌റുവിനെ കണ്ടുപഠിക്കുക, എങ്ങനെ എതിരാളികളെ ബഹുമാനിക്കാം എന്ന്. അദ്ദേഹമെഴുതിയ പുസ്തകം ഞാന്‍ നിങ്ങള്‍ക്കു സമ്മാനിക്കുന്നു, അത് വായിക്കുക, മനസിലാക്കുക. ഈ രാജ്യം കെട്ടിപ്പടുക്കാന്‍ ആര്‍എസ്എസ് നടത്തിയ പ്രവര്‍ത്തികളെ പ്രകീര്‍ത്തിച്ച് നെഹ്‌റു രചിച്ചതാണിത് ഉമ പറഞ്ഞു.

മായാവതി ഭരണത്തില്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നിരിയ്ക്കുകയാണെന്നും ഉമ ആരോപിച്ചു. യുപി രാഷ്ട്രീയം ശുദ്ധീകരിയ്ക്കുക തന്റെ അജണ്ടയിലുണ്ടെന്നും ഉമ വ്യക്തമാക്കി.

English summary
BJP leader Uma Bharti today said she will gift Rahul Gandhi a book by the country's first Prime Minister Jawaharlal Nehru on his birthday and hoped the young Congress leader will "respect the Rashtriya Swayamsevak Sangh (RSS) as his grandfather" did.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X