Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ജീവനോടെ കത്തിച്ചു

ദില്ലി: വനിതാ മുഖ്യമന്ത്രിയാണ് ഭരിയ്ക്കുന്നതെങ്കിലും ഉത്തര്‍പ്രദേശിലെ സ്ത്രീപീഡനപരമ്പരയ്ക്ക് ശമനമില്ല. ഈറ്റ ജില്ലയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ജീവനോടെ കത്തിച്ച സംഭവമാണ് ഇതിലേറ്റവും പുതിയത്.

ഞായറാഴ്ച രാത്രിയാണ് യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയും കത്തിക്കുകയും ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. ഈറ്റയിലെ പ്രഭാപുര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അനാര്‍ക്കലിയെന്ന മുപ്പത്തിയഞ്ചുകാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ അഞ്ചംഗസംഘം വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും പിന്നീട് മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊല്ലുകയായിരുമായിരുന്നു. സംഭവസമയത്ത് അനാര്‍ക്കലി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് ദില്ലിയിലാണ്.

യുവതിയെ ഈറ്റയിലെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബലാത്സംഗം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി അവര്‍ കാത്തിരിയ്ക്കുകയാണ്.

മൂന്നുദിവസങ്ങളിലായ യു.പിയില്‍ നടക്കുന്ന മൂന്നാമത്തെ ലൈംഗിക പീഡന കേസാണിത്. കഴിഞ്ഞ ദിവസം കനൌജ് ജില്ലയില്‍ പീഡനശ്രമം തടഞ്ഞ ദളിത്‌പെണ്‍കുട്ടിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചിരുന്നു. ഈ സംഭവത്തില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ വൈകിയതിനെ തുടര്‍ന്ന് രണ്ടുപൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സമാജ് വാദി പാര്‍ട്ടി അംഗങ്ങളാണ് കേസിലെ പ്രതികള്‍.

റാണിപൂര്‍ ബേലാദിയില്‍ തോക്കുചൂണ്ടി 18 വയസുകാരിയെ പീഡിപ്പിച്ചതും കഴിഞ്ഞ ആഴ്ചയാണ്. ഈ സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തിരുന്നു. പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കൊന്ന് തൂക്കിയ സംഭവത്തിന് ശേഷമാണ് ഉത്തര്‍പ്രദേശിലെ സ്ത്രീ പീഡനം ദേശീയശ്രദ്ധയിലെത്തിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ കര്‍ശനനടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി മായാവതി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+