കവിയൂര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

കവിയൂര്‍ കേസിന് കിളിരൂര്‍ കേസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ സിബിഐ അന്വേഷണം നടത്തിയിരുന്നത്. ലതാ നായരെ മാ്രതമാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നെതന്നും കേസില്‍ ഉള്‍പ്പെട്ട പ്രമുഖരെ ഒഴിവാക്കിയെന്നും ആരോപിച്ചാണ് നന്ദകുമാര്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നത്.
കേസില്‍ കോടതി കഴിഞ്ഞ ദിവസം സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആത്മഹത്യ ചെയ്ത അനഘയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് സി.ബി.ഐ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്ന് കോടതി ചോദിച്ചിരുന്നു. അനഘയുടെ കൂട്ടുകാരി ശ്രീകുമാരി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബസന്തിനയച്ച കത്തിനെ കുറിച്ച് അന്വേഷിക്കാത്തതിന് കാരണമെന്തെന്നും കോടതി സി.ബി.ഐയോട് ആരാഞ്ഞിരുന്നു.
ശ്രീകുമാരി അയച്ച കത്തില്‍ രണ്ട്് മുന്‍ മന്ത്രിമാരുടെ മക്കള്‍ക്ക് അനഘയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പരാമര്‍ശള്ളത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications