Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡോസള്‍ഫാന്‍: ധനസഹായം വിതരണം ചെയ്തു

Oommen Chandy
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം വര്‍ദ്ധിപ്പിച്ചു. കാസര്‍കോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

എല്‍പി സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള ധനസഹായം 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ദ്ധിപ്പിച്ചു. അതേസമയം യുപി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായം 2000 രൂപയില്‍ നിന്ന് 3000 രൂപയായും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടേത് 2500 രൂപയില്‍ നിന്ന് 4000 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ദുരിത ബാധിതര്‍ക്കുള്ള വര്‍ധിപ്പിച്ച ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ പായ്‌ക്കേജ് ചര്‍ച്ച ചെയ്യാന്‍ കാസര്‍കോട് നടന്ന മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ദുരിതമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കാസര്‍കോടിനു പുറത്തേയ്ക്ക് ദുരിതത്തിന്റെ ഫലങ്ങള്‍ വ്യാപിച്ചു കഴിഞ്ഞു. സഹായം അഭ്യര്‍ഥിച്ചു കൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്റെ ദുരിതം നേരിട്ടറിയാന്‍ പ്രധാനമന്ത്രി കാസര്‍കോടെത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+