ശശിക്കെതിരെ പരാതി കിട്ടിയാല്‍ അന്വേഷണം

ഐസ്‌ക്രീം കേസ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റിയിട്ടില്ല. വി.എസ് സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്. പൊലീസിലെ സ്ഥലം മാറ്റങ്ങള്‍ കാരണം ഒരു കേസുകളും അട്ടിമറിക്കപ്പെടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയ്‌ക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ആരുടെയും വീട്ടില്‍ പോയി പരാതി എഴുതിവാങ്ങുന്ന ശീലം യുഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ്, പി ശശി, യുഡിഎഫ്, സിപിഎം, കാസര്‍കോട്, പൊലീസ്












Click it and Unblock the Notifications