ഷാര്‍ജ പെണ്‍വാണിഭം; സൗദ കീഴടങ്ങി
പത്തനംതിട്ട: ഷാര്‍ജ പെണ്‍വാണിഭ കേസിലെ പ്രധാനപ്രതി സൗദ ബീവി പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഡിവൈഎസ്പി അജിത്തിന്റെ നേതൃത്വത്തിലുളള സംഘം ഇവരെ ചോദ്യം ചെയ്യും.
2007ലാണു കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് മുന്നോറോളം പൊണ്‍കുട്ടികളെ ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിനു കൈമാറിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. പെണ്‍വാണിഭ സംഘത്തില്‍ നിന്നു രക്ഷപ്പെട്ട 30കാരി നല്‍കിയ പരാതിയെത്തുടര്‍ന്നാണു സൗദയ്‌ക്കെതിരേ കേസെടുത്തത്.
കേസില്‍ മറ്റൊരു പ്രതി ആലമ്പാടി സ്വദേശി സി.എ. അഹമ്മദിനെയും സൗദയുടെ മകള്‍ റാണിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications