പത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യഅറ തുറക്കുന്നു

പരിശോധനാ സംഘത്തില്‍ കേരളാ ഹൈക്കോടതിയില്‍ നിന്നുള്ള രണ്ട് റിട്ടയേര്‍ഡ് ജഡ്ജിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, പുരാവസ്തു വകുപ്പില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍, ഹര്‍ജിക്കാര്‍, തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പ്രതിനിധി, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുള്‍പ്പെടും.
ക്ഷേത്രത്തില്‍ ആറ് കരിങ്കല്‍ അറകള്‍ ഉണ്ടെങ്കിലും 1875 നു ശേഷം ഇതില്‍ രണ്ടെണ്ണം തുറന്നിട്ടില്ല. നേരത്തെ തുറന്നു പരിശോധിച്ച നാല് അറകളില്‍ നൂറുകണക്കിനു സ്വര്‍ണക്കുടങ്ങളും സ്വര്‍ണം, വെള്ളി ആഭരണങ്ങളും തിരുവാഭരണം ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ രത്നശേഖരങ്ങള്‍ തുറക്കാത്ത അറകളിലാണെന്നാണ് കരുതപ്പെടുന്നത്.
കേരളാ ഹൈക്കോടതിയ്ക്കു സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍ ക്ഷേത്രത്തിന്റെ നടത്തിപ്പ് കേരള സര്‍ക്കാറിനു കൈമാറിയിരുന്നു. എന്നാല്‍ ക്ഷേത്രാരാധന ഇപ്പോഴും കൊട്ടാരത്തില്‍ നിന്നാണ് നടത്തുന്നത്. നിധി സൂക്ഷിച്ചിരിയ്ക്കുന്ന അറകള്‍ തുറക്കുന്നതിനെതിരെ ഒട്ടേറെ വിശ്വാസി സംഘടനകള്‍ രംഗത്തു വന്നിരുന്നു. പരിശോധനാചെലവുകള്‍ കൊട്ടാരമാണ് വഹിക്കുന്നത്.












Click it and Unblock the Notifications