യുവാവ് എടിഎം കൗണ്ടറില്‍ അകപ്പെട്ടു
വണ്ടൂര്‍: എടിഎം കൗണ്ടറിന്റെ വാതില്‍ തുറക്കാനാകാതെ യുവാവ് ഒരു മണിക്കൂറോളം എടിഎം കൗണ്ടറില്‍ കുടുങ്ങി. വണ്ടൂരിലെ എസ്ബിടി എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ കയറിയ അഞ്ചച്ചവിടി സ്വദേശി കബീറിനാണ് ഈ ദുര്യോഗം.
എടിഎമ്മില്‍ നിന്നും പണമെടുത്ത ശേഷം കൗണ്ടറിന് പുറത്തിറങ്ങാന്‍ നോക്കിയപ്പോഴാണ് വാതില്‍ തുറക്കാന്‍ ആകുന്നില്ലെന്നു മനസ്സിലായത്. വിവരം പുറത്താരെയെങ്കിലും അറിയിക്കാന്‍ ഫോണും കൈയിലുണ്ടായിരുന്നില്ല. പിന്നീട് എടിഎം കൗണ്ടറിന്റെ പുറത്തുണ്ടായിരുന്നവരെ വിവരം ധരിപ്പിച്ചു. അവരും മറ്റ് നാട്ടുകാരും ശ്രമിച്ചിട്ടും വാതില്‍ തുറക്കാനായില്ല.
ഒടുവില്‍ നാട്ടുകാര്‍ പോലീസിനേയും ബാങ്ക് മാനേജരേയും വിവരം ധരിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചാണ് വാതില്‍ തുറന്നത്.












Click it and Unblock the Notifications