കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുട്ടപര്‍ത്തിയില്‍ നിന്നു കടത്തിയ 5കോടി പിടിച്ചു

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയില്‍ നിന്നും വീണ്ടും പണം കടത്തല്‍. കഴിഞ്ഞ ദിവസം കാറില്‍ കൊണ്ടുവന്ന 35ലക്ഷത്തിന് പിന്നാലെ വീണ്ടും അഞ്ചുകോടി രൂപയോളം പിടിച്ചെടുത്തു.

പുട്ടപര്‍ത്തി-ബാംഗ്ലൂര്‍ വോള്‍വോ ബസില്‍ കടത്തിക്കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ അനന്തപൂര്‍ പൊലീസ് രണ്ട് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

അന്തരിച്ച ആത്മീയാചാര്യന്‍ സത്യസായി ബാബ താമസിച്ചിരുന്ന പ്രശാന്തി നിലയത്തിലെ യജുര്‍ മന്ദിരം തുറന്ന് സ്വര്‍ണവും പണവും പുറത്തെടുത്തതിന് പിന്നാലെയാണ് കാറില്‍ കൊണ്ടുവന്ന പണം പിടികൂടിയത്. ഇത് ദുരൂഹത ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ബസ്സില്‍ പണം കടത്താനുള്ള ശ്രമം നടന്നത്.

ജൂണ്‍ 17 നായിരുന്നു യജുര്‍ മന്ദിരം തുറന്നത്. 98 കിലോ സ്വര്‍ണവും 307 കിലോ വെള്ളിയും പതിനൊന്നരക്കോടി രൂപയുമാണ് മന്ദിരത്തിലുണ്ടായിരുന്നത്.

പുട്ടപര്‍ത്തിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ കൊത്തചെരുവില്‍വച്ച് രഹസ്യവിവരത്തെത്തുടര്‍ന്നാണ് വോള്‍വോയില്‍ കടത്താന്‍ ശ്രമിച്ച പണം പിടിച്ചത്. രണ്ടു ചാക്കുകളിലായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് പണം സഹിതം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുട്ടപര്‍ത്തിയില്‍ നിന്ന് ബാംഗ്‌ളൂരിലേക്ക് വരികയായിരുന്ന കാറില്‍ നിന്നും പൊലീസ് 35 ലക്ഷം പൊലീസ് പിടിച്ചിരുന്നു. കാര്‍ പിന്തുടര്‍ന്ന ആന്ധ്ര പൊലീസ് കര്‍ണാടക അതിര്‍ത്തിയിലെ കൊടിക്കൊണ്ട ചെക്‌പോസ്റ്റില്‍ വച്ചാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ അറസ്റ്റിലായ ഹരിഷാനന്ദ ഷെട്ടിയെ പൊലീസ് ചോദ്യം ചെയതു വരികയാണ്. ശേഖര്‍ എന്നയാളാണ് ഈ ദൗത്യം ഏല്‍പ്പിച്ചതെന്നാണ് ഷെട്ടി പൊലീസിന് മൊഴി നല്‍കിയത്. സ്വകാര്യ നിര്‍മ്മാണ കമ്പനി നടത്തുന്ന ഉഡുപ്പിയിലെ അജ്ജരഗാഡ് സ്വശിയായ ഷെട്ടി നേരത്തെ സത്യസായിബാബയുടെ സമാധിമണ്ഡപം നിര്‍മ്മിക്കുന്നതിനുള്ള ജോലികളില്‍ സഹായിയായിരുന്നു.

English summary
A day after Bagepalli police arrested a man and seized Rs 35 lakh, which was believed to have been spirited out of Puttaparthi, the Anantapur police on Sunday morning recovered at least Rs 5 crore stuffed into two gunny bags from a government-owned Puttaparthi-Bangalore Volvo bus,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X