പാകിസ്താനില്‍ 8വയസ്സുകാരിയെ ചാവേറാക്കാന്‍ശ്രമം
ഇസ്ലാമാബാദ്: പാകിസ്താനില്‍ എട്ടുവയസ്സുകാരിയെ ചാവേറാക്കാന്‍ ശ്രമം. സൊഗാനാ ജാവേദ് എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ചാവേര്‍ക്കുപ്പായം ധരിപ്പിച്ച് തീവ്രവാദികള്‍ സുരക്ഷാസൈനികരുടെ നേര്‍ക്ക് തള്ളിവിട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ ബാലികയെ പൊലീസ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.സ്വദേശമായ പെഷാവറില്‍ നിന്നു രണ്ടു സ്ത്രീകളടങ്ങിയ മൂന്നംഗസംഘം തന്നെ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നു ബാലിക പറഞ്ഞു.
വായില്‍ തൂവാല തിരുകിയതോടെ ബോധം കെട്ടു. ഏതോ ഒരിടത്ത് എത്തിയപ്പോള്‍ തിന്നാന്‍ ബിസ്‌കറ്റ് തന്നു. അതോടെ വീണ്ടും ബോധംകെട്ടു.തുടര്‍ന്നു ചാവേര്‍ കുപ്പായം ബലമായി ഇടുവിച്ചു ലോവര്‍ ദീര്‍ ജില്ലയിലെ പട്ടണത്തിലെ സുരക്ഷാചെക്ക്‌പോസ്റ്റിലേക്കു തള്ളിവിടുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.
കുട്ടി ബഹളം കൂട്ടിയതോടെയാണ് പൊലീസ് ഇക്കാര്യം ശ്രദ്ധിക്കുകയും അവളെ പിടികൂടുകയും ചെയ്തത്.












Click it and Unblock the Notifications