Get Updates
Get notified of breaking news, exclusive insights, and must-see stories!

ശല്യംചെയ്ത യുവാവിനെ യുവതി തല്ലിക്കൊന്നു

ഭോപ്പാല്‍: തുടര്‍ച്ചയായി ശല്യം ചെയ്യലിനെ തുടര്‍ന്ന് സഹികെട്ട യുവതി അയല്‍വാസിയായ യുവാവിനെ അടിച്ചുകൊന്നു. ഭോപ്പാലില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയുള്ള ബേതുല്‍ ജില്ലയിലെ ചാവാല്‍ ഗ്രാമത്തിലാണ് സംഭവം.

രേണുകാ ഭായി(22)യാണ് തന്നെ നിരന്തരം ശല്യം ചെയ്തുവന്ന അയല്‍ ഗ്രാമവാസിയായ ഭോജരാജ് സാഹു എന്ന യുവാവിനെ അടിച്ചുകൊന്നത്.

രേണുകാഭായിയുടെ പരാതിപ്രകാരം മാനഭംഗശ്രമത്തിന് ഭോജരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഏതാനും ദിവസംമുമ്പ് ഇയാള്‍ ജാമ്യത്തിലിറങ്ങി രേണുകയെ വീണ്ടും ശല്യപ്പെടുത്തിത്തുടങ്ങി.

തിങ്കളാഴ്ച രാവിലെ രേണുകയുടെ വീട്ടിലെത്തിയ ഭോജരാജ് അവരുമായി വഴക്കിടുകയും ഉപദ്രവിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈസമയം രേണുകയുടെ മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലില്ലായിരുന്നു.

കല്ലും തടിക്കഷണവുമായാണു രേണുക ഭോജരാജിനെ നേരിട്ടത്. ജനനേന്ദ്രിയത്തിന്റെ ഭാഗത്ത് അടിയേറ്റതോടെ ഇയാള്‍ നിലത്തുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായ രേണുക പോലീസ് കസ്റ്റഡിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+