കസ്റ്റഡിയിലെടുത്ത യുവതിയെ പൊലീസ് മാനഭംഗപ്പെടുത്തി
അലിഗഢ്: മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവതിയെ പോലീസുകാരനും കൂട്ടുകാരനും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയതായി പരാതി.
പുനെത്തി പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുമ്പോഴാണ് തന്നെ മാനഭംഗത്തിനിരയാക്കിയതെന്നാണ് യുവതി പറയുന്നത്. പോലീസ് സൂപ്രണ്ട് പ്രേം ചന്ദ്രയ്ക്കാണ് യുവതി ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. എന്നാല്‍ ഇതിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
എസ്.പി വനിതാ പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനും അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ് 24മണിക്കൂറിനുള്ളില്‍ അഞ്ച് മാനഭംഗക്കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ കൂടിവരുന്ന അക്രമങ്ങള്‍ മുഖ്യമന്ത്രി മായാവതിയ്ക്ക് വലിയ തലവേദനയാവുകയാണ്.
ദളിത് സ്ത്രീകളാണ് മിക്കപ്പോഴും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ദളിത വിഭാഗത്തിനോട് പ്രതിജ്ഞാബദ്ധമാണന്ന്് പറഞ്ഞ് അധികാരത്തിലേറിയ മായാവതി സര്‍ക്കാറിന് ദളിതരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന് നാലാപുടുനിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.


Click it and Unblock the Notifications