പശുകുത്തിയതില്‍ മനം നൊന്ത് 65കാരന്‍ തുങ്ങിമരിച്ചു
നീലേശ്വരം: വളര്‍ത്തുപശു കുത്തിയതില്‍ വിഷമിച്ച് ക്ഷീരകര്‍ഷകനായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കാസര്‍ക്കോട് ജില്ലയിലെ പുതുക്കൈ സ്വദേശി പിവി രാമനാണ്(65) അരുമപ്പശു കുത്തിയതില്‍ മനംനൊന്ത് തൂങ്ങിമരിച്ചത്.
തിങ്കളാഴ്ച കാലത്ത് പാല്‍കറയ്ക്കുന്നതിനിടെയാണ് പശുവിന്റെ കൊമ്പുകൊണ്ട് രാമന്റെ നെറ്റിയ്ക്ക് പരുക്കേറ്റത്. സ്വന്തം കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കുന്ന പശു കുത്തിപ്പരുക്കേല്‍പ്പിച്ചത് തനിയ്ക്ക് വലിയ സങ്കടമുണ്ടാക്കിയെന്ന് ഇദ്ദേഹം അയല്‍പക്കക്കാരോടൊക്കെ പറഞ്ഞിരുന്നുവത്രേ.
പി്ന്നീട് ഇവിടെയുള്ള ചൈനാക്ലേ കമ്പനിയുടെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കെ തമ്പായിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.












Click it and Unblock the Notifications