റോഡരികില്‍ തോക്കുസ്വാമിയുടെ കുത്തിയിരിപ്പ് സമരം
കൊച്ചി: അഴിമതിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച യോഗഗുരു ബാബാ രാംദേവിന്റെ പാതപിന്തുടരാനുറച്ചാണോ എന്നറിയില്ല ഇവിടെ കൊച്ചുകേരളത്തിലെ തോക്കുസ്വാമിയും ആക്ടീവിസത്തിന്റെ വഴിയില്‍.
കൊച്ചിയില്‍ തിങ്കളാഴ്ച തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ റോഡരികില്‍ കുത്തിയിരിപ്പു മരം നടത്തി. രാവിലെതന്നെ സേക്രഡ് ഹാര്‍ട്ട് കോളെജിന് സമീപമുള്ള തകര്‍ന്ന റോഡരികിലായിരുന്നു സ്വാമിയുടെ സമരം.
എതാനും മുട്ടകളും പച്ചമുളകും ശിവലിംഗവുമായെത്തിയ തോക്കുസാമി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടാണ് റോഡരികില്‍ കുത്തിയിരുന്നു ഭജന നടത്തിയത്.
തോക്കുസ്വാമിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഓമ്‌നി പൊട്ടന്റ് പാര്‍ട്ടി (ഒപിപി) അഴിമതിയ്ക്കും സ്ത്രീ പീഡനത്തിനുമെതിരെ നിരാഹാരസമരം നടത്തുമെന്ന് നേരത്തേ പ്രഖ്യാപനം നടത്തിയിരുന്നു.
സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള വിവിധാവശ്യങ്ങളില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടുകൂടിയായിരുന്നു തിങ്കളാഴ്ച തോക്കുസ്വാമി കുത്തിയിരിപ്പ് സമരം നടത്തിയത്.
പ്രതിഷേധം ഗതാഗതത്തെ ബാധിച്ചപ്പോള്‍ തേവര പോലീസെത്തി ഭദ്രാനന്ദയെ റോഡരികില്‍നിന്നു മാറ്റുകയായിരുന്നു.












Click it and Unblock the Notifications