മൂന്നാറില്‍ മുഖം നോക്കാതെ നടപടി: തിരുവഞ്ചൂര്‍

ചെറുകിട കയ്യേറ്റക്കാരെ കവചമാക്കി ഉപയോഗിക്കാനുള്ള വന്‍കിട കയ്യേറ്റക്കാരുടെ ശ്രമം ചെറുക്കുമെന്നും ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കയ്യേറ്റം നടത്തിയിട്ടുണ്ട്. ഇത് പാര്‍ട്ടികളുടെ പിന്തുണയോടെയാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല- തിരുവഞ്ചൂര്‍ പറഞ്ഞു.
മൂന്നാറില്‍ ടാറ്റയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ടാറ്റ കയ്യേറിയ ഭൂമി സംബന്ധിച്ച് വിശദമായി പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications