കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

400പേര്‍ നഗ്നരായി കടലിലിറങ്ങി റെക്കോര്‍ഡിട്ടു

  • By Lakshmi
Google Oneindia Malayalam News

വെയില്‍സ്: നഗ്നതയെന്ന് പറഞ്ഞാല്‍ ആളുകള്‍ തടിച്ചുകൂടുന്നതിന് കയ്യും കണക്കുമുണ്ടാകില്ല. ബ്രിട്ടന്‍ പോലുള്ള സ്ഥലങ്ങളിലാണെങ്കില്‍ നഗ്നത ഒരുതരം ആഘോഷമാണ്. അവര്‍ക്ക് പ്രതിഷേധിക്കാനും ബോധവല്‍ക്കരിയ്ക്കുനുമെല്ലാമുള്ള ഒരു ആയുധമാണ് നഗ്നത.

കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നഗ്നത വീണ്ടും വാര്‍ത്താപ്രാധാന്യം നേടി. ഗിന്നസ് ബുക്ക് റെക്കോര്‍ഡിനായി സംഘടിപ്പിച്ച ഒരു മത്സരമായിരുന്നു വേദി. അതിശൈത്യമുള്ള വേളയില്‍ പത്തുമിനിറ്റുനേരം പൂര്‍ണനഗ്നരായി അരയറ്റം കടല്‍വെള്ളത്തില്‍ നില്‍ക്കുക-ഇതാണ് മത്സരം.

കേട്ടപാതികേള്‍ക്കാത്ത പാതി ബ്രിട്ടീഷുകാര്‍ ന്ഗ്നരായി കടപ്പുറത്ത് ഓടിക്കൂടി. ആസ്‌ത്രേലിയയില്‍ നിന്നുപോലും ഈ നഗ്നമത്സരത്തില്‍ പങ്കെടുക്കാനായി ആളുകളെത്തി.

നാനൂറ് പേര്‍ തണുത്ത് വിറച്ച് കടല്‍വെള്ളത്തില്‍ പത്തുമിനുറ്റ് നിന്ന് റെക്കാഡിട്ടു. ഇതിന് മുമ്പ് 250 പേര്‍ നഗ്‌നരായി കടലില്‍ ഇറങ്ങി നിന്ന റെക്കാഡാണ് ഇവര്‍ തകര്‍ത്തത്. സൗത്ത് വെയില്‍സിലെ ഗൊവാറിലുള്ള റൊസ്സിലി ബീച്ചിലാണ് ഈ നഗ്ന മത്സരം അരങ്ങേറിയത്.

English summary
Four hundred men and women in Britain peeled off their clothes and went into freezing waters to set a world skinny-dipping record, a media report said Monday. The naked bathers attempted the record in Wales, The Sun reported,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X