ആചാരപൂര്‍വ്വം ഒരു ലെസ്ബിയന്‍ കല്യാണം

നേപ്പാളിന്റെ പാരമ്പര്യ ഹിന്ദു ആചാരപ്രകാരമാണ് വിവാഹചടങ്ങുകള്‍ നടന്നത്. കാഠ്മണ്ഡുവിലെ ദക്ഷിണകാളി ക്ഷേത്രത്തില്‍ വച്ച് പൂജാരി ഇവരെ ആണും പെണ്ണുമായി പ്രഖ്യാപിച്ചായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.
ഒരാഴ്ചമുമ്പ് കാഠ്മണ്ഡുവിലെത്തിയ ജോടികള്‍ വിവാഹത്തിനുവേണ്ട ആചാരപ്രകാരമുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങിയിരുന്നു. ഒട്ടേറെ സ്വവര്‍ഗാനുരാഗികള്‍ ചേര്‍ന്നാണ് ഇരുവരെയും ഒരുക്കിയത്. മുടിവെട്ടി പാന്റ്സും ഷര്്ട്ടുമിട്ട് സാറ വരന്റെ വേഷത്തിലാണ് എത്തിയത്. ആചാരപരമായ വാദ്യഘോഷങ്ങള്‍ മുഴക്കി സ്വവര്‍ഗാനുരാഗികള്‍ വിവാഹം മംഗളമാക്കി.
കൊളറാഡോ ആസ്ഥാനമായുള്ള യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റാണ് കോര്ട്നി. സാറ ഒരു അഭിഭാഷകയും. പിങ്ക് മൗണ്ടൈന്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് എന്ന ഏജന്‍സിയാണ് വിവാഹങ്ങള്‍ക്കുവേണ്ടി ഒരുക്കങ്ങളെല്ലാം ചെയ്തത്. ഒരേ ലിംഗക്കാര്‍ തമ്മിലുള്ള ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ബ്ലൂ ഡയമണ്ട് സൊസൈറ്റിക്ക് രൂപംനല്കിയിരിക്കുന്ന സുനില്‍ ബാബു പാന്താണ് പിങ്ക് മൗണ്ടൈനിന്റെ നടത്തിപ്പുകാരന്.
ആറുവര്‍ഷമായി താന്‍ നേപ്പാളില്‍ ജോലിചെയ്യുകയാണെന്നും നേപ്പാള്‍ തനിയ്ക്ക് ഹൃദയം പോലെയാണെന്നും അതിനാലാണ് സാറയെ ഇങ്ങോട്ട് കൊണ്ടുവന്നതെന്നും കോര്ട്നി പറയുന്നു. ഒന്‍പത് വയസ്സുള്ള സ്റ്റെല്ലയെന്ന പെണ്‍കുട്ടി ഇവരുടെ വളര്‍ത്തുമകളാണ്.
ഒരേവര്ഗങ്ങള് തമ്മിലുള്ള വിവാഹത്തിന് നേപ്പാള്‍ സൂപ്രീംകോടതി മൂന്നുവര്ഷങ്ങള്ക്കുമുന്പ് അനുമതി നല്‍കിയിരുന്നു. സ്വവര്‍ഗരതിക്കാര്‍ക്ക് നേപ്പാള്‍ നല്കുന്ന പിന്തുണയില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും നേപ്പാള്‍ ഇക്കാര്യത്തില്‍ ലോകത്തിനു മാതൃകയാണെന്നും യു.എസ് ഇത് ഉടനെതന്നെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കോര്ട്നി പറയുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications