• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആചാരപൂര്‍വ്വം ഒരു ലെസ്‍ബിയന്‍ കല്യാണം

  • By Lakshmi

കഠ്മണ്ഡു: എല്ലാ ചടങ്ങുകളോടെ പൊതുവേദിയില്‍ വച്ചു നടക്കുന്ന ഏഷ്യയിലെ ആദ്യത്തെ സ്വവര്‍ഗവിവാഹത്തിന് നേപ്പാള്‍ വേദിയായി. തിങ്കളാഴ്ചയാണ് അമേരിക്കക്കാരായ നാല്‍പ്പത്തിയൊന്നുകാരി കോര്‍ട്‌നി മിച്ചലും നാല്‍പത്തിയെട്ടുകാരി സാറ വാള്‍്ട്ടനും വിവാഹത്തിലൂടെ ഒന്നിച്ചത്.

നേപ്പാളിന്റെ പാരമ്പര്യ ഹിന്ദു ആചാരപ്രകാരമാണ് വിവാഹചടങ്ങുകള്‍ നടന്നത്. കാഠ്മണ്ഡുവിലെ ദക്ഷിണകാളി ക്ഷേത്രത്തില്‍ വച്ച് പൂജാരി ഇവരെ ആണും പെണ്ണുമായി പ്രഖ്യാപിച്ചായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.

ഒരാഴ്ചമുമ്പ് കാഠ്മണ്ഡുവിലെത്തിയ ജോടികള്‍ വിവാഹത്തിനുവേണ്ട ആചാരപ്രകാരമുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങിയിരുന്നു. ഒട്ടേറെ സ്വവര്‍ഗാനുരാഗികള്‍ ചേര്‍ന്നാണ് ഇരുവരെയും ഒരുക്കിയത്. മുടിവെട്ടി പാന്റ്‌സും ഷര്‍്ട്ടുമിട്ട് സാറ വരന്റെ വേഷത്തിലാണ് എത്തിയത്. ആചാരപരമായ വാദ്യഘോഷങ്ങള്‍ മുഴക്കി സ്വവര്‍ഗാനുരാഗികള്‍ വിവാഹം മംഗളമാക്കി.

കൊളറാഡോ ആസ്ഥാനമായുള്ള യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റാണ് കോര്‍ട്‌നി. സാറ ഒരു അഭിഭാഷകയും. പിങ്ക് മൗണ്ടൈന്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് എന്ന ഏജന്‍സിയാണ് വിവാഹങ്ങള്‍ക്കുവേണ്ടി ഒരുക്കങ്ങളെല്ലാം ചെയ്തത്. ഒരേ ലിംഗക്കാര്‍ തമ്മിലുള്ള ബന്ധങ്ങള്‍ പ്രോത്‌സാഹിപ്പിക്കുന്ന ബ്ലൂ ഡയമണ്ട് സൊസൈറ്റിക്ക് രൂപംനല്‍കിയിരിക്കുന്ന സുനില്‍ ബാബു പാന്താണ് പിങ്ക് മൗണ്ടൈനിന്റെ നടത്തിപ്പുകാരന്‍.

ആറുവര്‍ഷമായി താന്‍ നേപ്പാളില്‍ ജോലിചെയ്യുകയാണെന്നും നേപ്പാള്‍ തനിയ്ക്ക് ഹൃദയം പോലെയാണെന്നും അതിനാലാണ് സാറയെ ഇങ്ങോട്ട് കൊണ്ടുവന്നതെന്നും കോര്‍ട്‌നി പറയുന്നു. ഒന്‍പത് വയസ്സുള്ള സ്റ്റെല്ലയെന്ന പെണ്‍കുട്ടി ഇവരുടെ വളര്‍ത്തുമകളാണ്.

ഒരേവര്‍ഗങ്ങള്‍ തമ്മിലുള്ള വിവാഹത്തിന് നേപ്പാള്‍ സൂപ്രീംകോടതി മൂന്നുവര്‍ഷങ്ങള്‍ക്കുമുന്‍പ് അനുമതി നല്‍കിയിരുന്നു. സ്വവര്‍ഗരതിക്കാര്‍ക്ക് നേപ്പാള്‍ നല്‍കുന്ന പിന്തുണയില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും നേപ്പാള്‍ ഇക്കാര്യത്തില്‍ ലോകത്തിനു മാതൃകയാണെന്നും യു.എസ് ഇത് ഉടനെതന്നെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കോര്‍ട്‌നി പറയുന്നു.

English summary
A lawyer and a college professor from the United States celebrated Nepal's first public lesbian wedding ceremony Monday in the Himalayan nation that recently began recognizing gay rights and drafting laws to end sexual discrimination,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more