Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ കൂടുതല്‍ ഇന്ത്യന്‍ ഭാഷകളിലേയ്ക്ക്

google
വാഷിങ്ടണ്‍: പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ വിവര്‍ത്തന സൗകര്യം ഇനി മുതല്‍ അഞ്ച് ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാകും. ബംഗാളി, ഗുജറാത്തി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലേയ്ക്കാണ് സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലും ബംഗ്ലാദേശിലും മാത്രമായി ഈ അഞ്ചു ഭാഷകള്‍ സംസാരിയ്ക്കുന്ന 50 കോടി ജനങ്ങളുണ്ട്. പുതിയതായി ഗൂഗിള്‍ 11 ആല്‍ഫ ലാംഗ്വേജുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഗൂഗിള്‍ മൊത്തം 63 ഭാഷകളില്‍ ലഭിക്കും-ഗൂഗിളില്‍ റിസേര്‍ച്ച് സയിന്റിസ്റ്റായ ആശിഷ് വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ പുതിയതായി ഉള്‍പ്പെടുത്തിയ ഭാഷകളില്‍ ലഭിയ്ക്കുന്ന വിവര്‍ത്തനത്തിന് ചൈനീസ്, സ്പാനിഷ് മുതലായ ഭാഷകളുടെയത്ര ഒഴുക്കുണ്ടാകില്ല. എന്നാല്‍ ഇതിലോരോ ഭാഷയ്ക്കും പ്രത്യേക ലിപികളുള്ളതു കൊണ്ട് ഗൂഗിള്‍ ലിപ്യന്തരണ രീതി (അന്യഭാഷാക്ഷരത്തിലെഴുതുക) അവലംബിച്ചിട്ടുണ്ട്. പുതിയതായി അഞ്ച് ഭാഷകള്‍ കൂടിയുള്‍പ്പെടുത്തിയതോടെ ഭാഷാ പ്രശ്നം പരിഹരിയ്ക്കുന്നതിനായി ഗൂഗിള്‍ അഞ്ചു പടി കൂടി മുന്നോട്ടു പോയെന്നും ആശിഷ് വേണുഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+