സാന്‍ഫ്രാന്‍സിസ്‌കോ: ഒരു മാസത്തിനിടെ 100 കോടി സന്ദര്‍ശകരെ ലഭിച്ചു എന്ന ബഹുമതി ഇനി ഗൂഗിളിനു സ്വന്തം. റേറ്റിങ് ഏജന്‍സിയായ കോംസ്‌കോര്‍ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
മെയ് മാസത്തില്‍ ഒരു കോടിയിലധികം ആളുകള്‍ ഗൂഗിളിന്റെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചത് ഇന്റര്‍നെറ്റ് ലോകത്തെ അപ്രതീക്ഷിത സംഭവമായിട്ടാണ് കോംസ്‌കോര്‍ വിലയിരുത്തുന്നത്.
9 ലക്ഷം പുതിയ സന്ദര്‍ശകരെ കൂടി ലഭിച്ച മൈക്രോസോഫ്റ്റാണ് രണ്ടാമതെന്നും കോംസ്‌കോര്‍ വെളിപ്പെടുത്തി. ഫേസ്‍ബുക്കാണ് സന്ദര്‍ശരുടെ എണ്ണത്തില്‍ മൂന്നാമത്. 20 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നാണ് കോംസ്‌കോര്‍ വിവരങ്ങള്‍ ശേഖരിച്ചത്.
Figures released on Tuesday by industry tracker comScore credited Google with being the first online operation to attract more than a billion visitors in a single month.Slightly more than a billion people went to Google websites in May in what comScore billed as an unprecedented turn-out on the Internet.