കെജിബിയുടെ സ്വത്ത് എത്ര? ആഭ്യന്തര വകുപ്പ്

അദ്ദേഹത്തിന്റെ ആരോപണവിധേയരായ മൂന്ന് ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. കേന്ദ്ര റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ഈ ബന്ധുക്കള്‍ കള്ളപ്പണം സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് കെജിബിയുടെ ബന്ധുക്കള്‍ അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചതെന്ന് കണ്ടെത്തിയിരുന്നു. വരുമാനവും സ്വത്തുക്കളും സംബന്ധിച്ച് താന്‍ വര്‍ഷംതോറും നല്‍കിയിട്ടുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിടുന്നത് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ നേരത്തെ എതിര്‍ത്തിരുന്നു.












Click it and Unblock the Notifications