സിപിഎമ്മും സിപിഐയും ചേരില്ല: മമത

സിപിഎമ്മും സിപിഐയും രസഗോളയും പാന്‍ട്വയും(ഒരിക്കലും ചേരാത്തതിനെക്കുറിച്ച് മലയാളികള്‍ മോരും മുതിരയും എന്ന് പറയുന്നതുപോലെ തന്നെ) പോലെയാണെന്നും ഒരിക്കലും പരസ്പരം ചേരില്ലെന്നുമാണ് മമത പറയുന്നത്. പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയുടെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
ഒട്ടേറെ വിഷയങ്ങളിലുള്ള ചോദ്യങ്ങളുമായി മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് മമത വളരെ വിദഗ്ധമായിട്ടാണ് സംസാരിച്ചത്. ലോക്പാല്‍ സംബന്ധിച്ച ചോദ്യത്തിന്. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമോയെന്നതു പ്രശ്‌നമല്ല. ഒരു വ്യക്തിയെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതു കൊണ്ട് അഴിമതി തുടച്ചുനീക്കാമെന്ന അഭിപ്രായമില്ല-എന്നിങ്ങനെയാണ് മമത പ്രതികരണം നല്‍കിയത്.
രാഹുലിനെ പ്രധാനമന്ത്രിയാക്കുകയെന്ന വിഷയത്തോടെ ആരെ പ്രധാനമന്ത്രിയാക്കണമെന്നതു കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും. ഇക്കാര്യത്തില്‍ അവരെ ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നുമായിരുന്നു മമതയുടെ മറുപടി.
ഭരണം സുതാര്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു ധവളപത്രം പ്രസിദ്ധീകരിക്കുമെന്നും സെപ്തംബര്‍ മുതല്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളം ബാങ്കുകള്‍ വഴി നല്‍കുമെന്നും അവര്‍ അറിയിച്ചു.
സിംഗൂരില്‍ കര്‍ഷകരില്‍ നിന്നു പിടിച്ചെടുത്ത ഭൂമി തിരിച്ചുകൊടുത്തതും ഗൂര്‍ഖാ ലാന്‍ഡ് വിമതരുമായി ഒത്തുതീര്‍പ്പിലെത്താനായതും ഒരു മാസത്തെ വലിയ നേട്ടമാണെന്നും മമത പറഞ്ഞു.












Click it and Unblock the Notifications