അജ്ഞാതരോഗം; ബിഹാറില്‍ 34 കുട്ടികള്‍ മരിച്ചു
പട്‌ന: ബിഹാറില്‍ അജ്ഞാത രോഗം ബാധിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചു. മുസാഫര്‍പൂര്‍ ജില്ലയിലാണ് കുട്ടികള്‍ മരിച്ചത്. ഇതോടെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ഉയര്‍ന്ന പനിക്കൊപ്പം അബോധാവസ്ഥയിലാകുന്ന കുട്ടികളില്‍ അപസ്മാരത്തിന്റെ ലക്ഷണവും കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. 20 കുട്ടികള്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്.
കടുത്തപനിയെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടാണ് എല്ലാ കുട്ടികളും മരിച്ചത്. രോഗത്തിന് മസ്തിഷ്‌കജ്വരവുമായി സാമ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെയാണ് മുസാഫര്‍പുരില്‍ രോഗം പടര്‍ന്നു പിടിച്ചത്. മരിച്ചവരെല്ലാം ആറുവയസ്സിനുതാഴെയുള്ള കുട്ടികളാണ്. മധുബനി, ദര്‍ഭംഗ, സീതാമഡി ജില്ലകളില്‍ക്കൂടി രോഗം പടര്‍ന്നിട്ടുണ്ട്.
രോഗം നിര്‍ണയിക്കുന്നതിനായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെയും വിദഗ്ധരുടെ സംഘം ഇന്നലെ മുസാഫര്‍പൂര്‍ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications