കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ബില്‍: പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും

  • By Lakshmi
Google Oneindia Malayalam News

ദില്ലി: വനിതാ സംവരണ ബില്ല് പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിലെ ചൂടുള്ള വിഷയമാകുമെന്നകാര്യം ഉറപ്പായി. ബില്ലിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കാനായി സ്പീക്കര്‍ മീര കുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം സമവായമാകാതെ പിരിഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി സമവായം ഉണ്ടാക്കുന്നതിനാണ് യോഗം ചേര്‍ന്നത്. വനിതകള്‍ക്ക് 33% സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ സമാജ്‌വാദി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യുണൈറ്റഡ് എന്നിവയ്ക്കു പുറമേ ചില പ്രദേശിക കക്ഷികളും എതിര്‍പ്പുന്നയിച്ചിരിക്കുന്ന സാഹചര്യത്തിലായിരുന്ന സമവായചര്‍ച്ച.

സംവരണത്തിനുള്ളില്‍ സംവണം നടപ്പാക്കണമെന്നാണ് മുലായം സിംഗ് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. രാവിലെ 11 നു ചേര്‍ന്ന യോഗം 1.15 ഓടെ സമാപിച്ചു. യോഗത്തില്‍ നിന്ന് സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദിപാര്‍ട്ടിയും വിട്ടുനിന്നു.

ബില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ലോക്‌സഭയില്‍ ഒഴിവാക്കുന്നതിനാണ് സ്പീക്കറുടെ ശ്രമം. ബില്‍ അവതരണത്തിനിടെ രാജ്യസഭ ചെയര്‍മാന്റെ ഡയസ്സില്‍ കയറി അംഗങ്ങള്‍ ബില്‍ വലിച്ചുകീറിയെറിഞ്ഞ സംഭവം വലിയ നാണക്കേടായിരുന്നു.

കഴിഞ്ഞ 14 വര്‍ഷത്തിലേറെയായി പരിഗണിച്ചുവരുന്നതാണ് വനിതാ സംവരണ ബില്‍. എച്ച്.ഡി ദേവേഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് 1996 സെപ്തംബറിലാണ് ബില്ലിന്റെ കരട് രൂപീകരിക്കുന്നത്.

English summary
Differences continue to persist over the controversial Women's Reservation Bill as the all-party meeting convened by Lok Sabha Speaker Meira Kumar on the matter ended today without any consensus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X