സീരിയല്‍ കണ്ട് കൊല പ്ലാന്‍ ചെയ്തു

മുംബൈ സ്വദേശിയായ സോമനാഥ് സുവര്‍ണ(48)യാണ് ദില്ലിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണ (43), വാടകക്കൊലയാളി രാകേഷ് ഗോവിന്ദ് എന്നിവരെ കഴിഞ്ഞദിവസം ദില്ലി പൊലീസ് പിടികൂടുകയും. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സീരിയിലും കൊലയും തമ്മിലുള്ള ബന്ധം പുറത്തുവന്നത്.
പഴയ ദില്ലിയിലെ സദാര്‍ബസാര്‍ മേഖലയില്‍ താമസിച്ചു വരികയായിരുന്നു കൃഷ്ണ. ജൂണ്‍ 12 നായിരുന്നു മാന്‍സാ റോഡ് പാര്‍ക്കിലെ ഒരു വീട്ടില്‍ നിന്നും പുറത്തേക്ക് രക്തം ഒഴുകുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഒമ്പതു ദിവസത്തോളം ജീര്‍ണ്ണിച്ച മൃതദേഹമായിരുന്നു പരിശോധനയില്‍ ലഭിച്ചത്.
ഇതിന്റെ അന്വേഷണം ദില്ലി പൊലീസിന് തലവേദനയായി മാറി. വീട് വാടകയ്ക്ക് എടുത്തയാളുടെ മൃതദേഹമായിരുന്നില്ല അത്. ആസിഡൊഴിച്ച് മുഖം വികൃതമാക്കിയതിനാല്‍ കൊല്ലപ്പെട്ടതാരെന്ന് കണ്ടെത്താനും കഴിയാതെയായി.
കഴിഞ്ഞ ജൂണ്‍ 10 നായിരുന്നു ഈ വീട് വാടകയ്ക്ക് എടുത്തത്. ഇവിടൈ നിന്ന് പാന്‍ കാര്‍ഡ് ലഭിച്ചെങ്കിലും അതും വ്യാജമായിരുന്നു. വസ്തുകച്ചവടക്കാരന്‍ സത്‌നത്തിന്റെ പേരിലായിരുന്നു കാര്‍ഡ്. തുടര്‍ന്ന് ഇയാളുടെ ഫോണുകളിലേക്ക് വന്ന നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് നടന്ന അന്വേഷണമാണ് കൃഷ്ണയെ കുടുക്കിയത്.
ലിവിങ് ടുഗെദറായി സോമനാഥും കൃഷ്ണയും ഒരുമിച്ച് താമസിക്കുകയായിരുന്നു. അതിനിടയില്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. സോമനാഥ് എപ്പോഴും പണം ആവശ്യപ്പെടുന്നതിനാല്‍ അയാളെ ഇല്ലാതാക്കാന്‍ കൃഷ്ണ തീരുമാനിച്ചു. സീരിയലുകള്‍ പതിവായി കാണുന്ന കൃഷ്ണ പ്രമുഖ െ്രെകംസീരിയലിലെ ഒരു എപ്പിസോഡില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ആസൂത്രണം നടത്തിയത്. ഇതിനായി മുംബയില്‍ നിന്നും ഒന്നരലക്ഷം രൂപയ്ക്ക് വാടകക്കൊലയാളി രാകേഷിന്റെ സഹായവും തേടി.
കൃഷ്ണയുടെ നിര്‍ദേശപ്രകാരം വ്യാജവിലാസത്തില്‍ രാകേഷ് ദില്ലിയില്‍ ഒരു വീട് വാടകയ്‌ക്കെടുത്തു. തുടര്‍ന്ന് സോമനാഥിന്റെ കൂടെ ഈ വീട്ടിലേക്ക് കൃഷ്ണയുമെത്തി. അവസരം കിട്ടിയപ്പോള്‍ ഉറക്കഗുളികള്‍ ഭക്ഷണത്തിലും മദ്യത്തിലും കലര്‍ത്തി നല്‍കുകയായിരുന്നു.
തുടര്‍ന്ന് രാകേഷിന്റെ സഹായത്തത്തോടെ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാന്‍ ആസിഡ് മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. മൂക്കില്‍ നിന്നും വായയില്‍ നിന്നും രക്തം വാര്‍ന്ന് പുറത്തേക്ക് ഒഴുകിയതോടെയാണ് കൊലനടന്ന കാര്യം പുറംലോകമറിഞ്ഞത്.












Click it and Unblock the Notifications