വനിതാ സംവരണബില്‍ സര്‍വ്വകക്ഷിയോഗം ചേരുന്നു
ദില്ലി: വനിതാ സംവരണ ബില്ലിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ദില്ലിയില്‍ സര്‍വ്വകക്ഷിയോഗം ചേരുന്നു. ലോക്‌സഭാ സ്പീക്കറാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
2010ല്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍, ഏതാനും രാഷ്ട്രീയപ്പാര്‍ട്ടികളുടെ എതിര്‍പ്പു മൂലം ഇതേവരെ ലോക്‌സഭയില്‍ അവതരിപ്പിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്‍ 2010 മാര്‍ച്ചിലാണ് രാജ്യസഭ പാസാക്കിയത്. സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി , ജനതാദള്‍ യുണൈറ്റഡ് തുടങ്ങിയ കക്ഷികള്‍ ബില്ലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാവുകയായിരുന്നു.
33 ശതമാനം സംവരണം വനിതകള്‍ക്ക് നല്‍കുമ്പോള്‍ അതിനുള്ളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം വേണമെന്നാണ് ഈ പാര്‍ട്ടികളുടെ ആവശ്യം.എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ഇടത് പാര്‍ട്ടികളും ബില്ലില്‍മാറ്റം വരുത്തുന്നതിനെ അനുകൂലിക്കുന്നില്ല.
രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിന് പ്രത്യേക താല്‍്പര്യമെടുത്ത യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സമവായത്തിലൂടെ എത്രയും വേഗം ലോക്‌സഭയിലും ബില്ല് അവതരിപ്പിക്കാനാണ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബില്‍ എത്രയും നേരത്തേ പാസാക്കാന്‍ നടപടിയെടുക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്കയച്ച കത്തില്‍ ലോക്‌സഭാ സ്പീക്കര്‍മീരാ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications