1.4 ലക്ഷം വനിതകള്‍ക്ക് ഒരു ടോയ്‌ലറ്റ്
റോത്തക്ക്: ഹരിയാനയില്‍ ലിംഗ വിവേചനം ശക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ വനിതകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തുടരുന്നു.
ഒരു കോടി വനിതകളുള്ള ഹരിയാനയില്‍ വനിതകള്‍ക്കു വേണ്ടി വെറും 80 പബ്ലിക് ടോയ്‌ലറ്റുകളാണുള്ളത്. ഹരിയാന സൂചന അധികാര്‍ മഞ്ചിന്റെ നേതൃത്വത്തില്‍ വിവരാവകാശ നിയമപ്രകാരം ഫയല്‍ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ നിന്നു തന്നെ വനിതകള്‍ നേരിടുന്ന അവഗണന വ്യക്തമാകുന്നു. ഓരേ വീട്ടിലും ഒരു ടോയ്‌ലറ്റ് എന്ന ലക്ഷ്യവുമായി നീങ്ങുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ വനിതകളുടെ ശോചനീയാവസ്ഥ കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.
ഇതില്‍ മിക്ക ടോയ്‌ലറ്റുകളും ആറു മുതല്‍ എട്ടു വരെ വര്‍ഷം പഴക്കമുള്ളവയാണ്. ഇതില്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.ഗൊഹാനയില്‍ 2003 ല്‍ പണികഴിപ്പിച്ച രണ്ടു ടോയ്‌ലറ്റുകളാണുള്ളത്. ഇതു രണ്ടും ഇപ്പോള്‍ ഉപയോഗശൂന്യമാണ്. വ്യവസായ മേഖലയായ ഹിസാറിലും പാനിപ്പത്തിലും ഒട്ടേറെ സ്ത്രീകള്‍ പണിയെടുക്കുന്നുണ്ട്. ഇവിടെ വെറും നാലു ടോയ്‌ലറ്റുകളാണുള്ളത്. ആറു വര്‍ഷം പഴക്കമുണ്ട് ഈ ടോയ്‌ലറ്റുകള്‍ക്ക്. അതേസമയം ജാജര്‍ പട്ടണത്തില്‍ ഒരു ടോയ്‌ലറ്റുമില്ല. എന്നാല്‍ ബാദുഗ്രയില്‍ വനിതകള്‍ക്കായി മൂന്നു ടോയ്‌ലറ്റുകളാണുള്ളത്.
നാമുവല്‍ പട്ടണത്തില്‍ ഒരേ ഒരു ടോയ്‌ലറ്റേ ഉള്ളൂ. എന്നാല്‍ ഇരട്ട നഗരങ്ങളായ യമുനാ നഗര്‍-ജാഗാദ്രി മേഖലയില്‍ 11 ടോയ്‌ലറ്റുകള്‍ ഉണ്ട്. ഇതില്‍ ആറെണ്ണം സുലഭ് ഇന്റര്‍നാഷ്ണലിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചതാണ്. എന്നാല്‍ ഗുര്‍ഗണില്‍ 12 ടോയ്‌ലറ്റുകള്‍ ഉണ്ട്. 1.4 ലക്ഷം വനിതകള്‍ക്ക് ഒരു ടോയ്‌ലറ്റെന്ന ശരാശരി തന്നെ ഞെട്ടിച്ചുവെന്ന് ഹരിയാന സൂചന അധികാര്‍ മഞ്ചിന്റെ കണ്‍വീനര്‍ സുഭാഷ് പറഞ്ഞു.












Click it and Unblock the Notifications