കൊച്ചി: കാക്കനാട് ഐടി ജീവനക്കാരിയെ അക്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കാതിരുന്ന എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. തൃക്കാക്കര എഎസ്‌ഐ മോഹന്‍ തമ്പിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
കാക്കനാട് സെസിലെ ബിപിഒ കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം മഞ്ചേരി പുളിക്കാമത്ത് വീട്ടില്‍ തസ്‌ലി ബാനുവാണ് കഴിഞ്ഞ ദിവസം ഒരു സംഘത്തിന്റെ അക്രമത്തിനിരയായത്.
ഞായറാഴ്ച രാത്രി 10 ന് കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് വച്ചായിരുന്നു സംഭവം. അതേസമയം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചതായി ഡിസിപി അറിയിച്ചു.
The DGP has directed to initiate action against the police officers who had failed to register a case in connection with the incident in which a woman techie and her friend on their way to office were assaulted by a 7-member-gang at Kakkanad here on Sunday.